News and Events

img
  2025-10-29

തഹിയ്യ ഫണ്ട് ശേഖരണം ബാഫഖി തങ്ങൾ സ്മാരക അവാർഡ് വിതരണം ചെയ്തു.

കർണാടക : തഹിയ്യ ഫണ്ട് ശേഖർണത്തിൻ്റെ ആദ്യ ദിനം ഏറ്റവും കൂടുതൽ തുക സമാഹരിച്ച മദ്റസക്ക് നൽകുന്ന ബാഫഖി തങ്ങൾ സ്മാരക അവാർഡ് വിതരണം ചെയ്തു. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ മദ്രസയാണ് ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ച് അവാർഡിന് അർഹരായത്. മദ്റസക്കുള്ള ഉപഹാരം നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദക്ഷിണ കന്നട ജില്ലാ നേതൃ സംഗമത്തിൽ വെച്ച് സയ്യിദ് ശുഹൈബ് തങ്ങൾ മദ്റസ ഭാരവാഹികൾക്ക് കൈമാറി. ജംഇയ്യത്തുൽ മൂഅല്ലിമീൻ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ ദാരിമിയുടെ അധ്യക്ഷതയിൽ കേന്ദ്ര മുശാവറ അംഗം ശൈഖുനാ ബംബ്രാണ അബ്ദുൽ ഖാദർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശുഹൈബ് തങ്ങൾ, സിറാജുദ്ദീൻ മാസ്റ്റർ തളങ്കര എന്നിവർ വിഷയം അവതരിപ്പിച്ചു. സയ്യദ് അമീർ തങ്ങൾ , കാസിം ദാരിമി കിന്യ, അലി അക്ബർ ബാഖവി, റഷീദ് ബെലിഞ്ഞം എന്നിവർ ആശംസ അറിയിച്ചു, അബ്ദുല്ലത്തീഫ് ദാരിമി റേഞ്ചാടി, അഷറഫ് ഫൈസി, ഇസ്മായിൽ യമാനി, മുഫതിഷ് ഉമർ ദാരിമി സാൽമറ, ഹിറാ അബ്ദുൽ ഖാദർ ഹാജി, ബയമ്പാടി അബ്ദുൽ കാദർ ഹാജി, അബൂബക്കർ മംഗള, ബഷീർ യു പി, അബ്ദുൽ ഹമീദ് കണ്ണൂർ, ഷെരീഫ് മദനി, സി എച്ച് ഇബ്രാഹിം മുസ്ലിയാർ എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് നവവി മുണ്ടോളെ സ്വാഗതവും പറഞ്ഞു, താഹിയ്യ ഫണ്ട് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

Recent Posts