News and Events

img
  2025-09-26

സമസ്തം നൂറാം വാർഷികം സമ്മേളനാരവം മുഴക്കി നാടെങ്ങും പോസ്റ്റർ ഡേ ആചരണം

ചേളാരി: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ആരവം മുഴക്കി നാടെങ്ങും പോസ്റ്റർ ഡേ ആചരിച്ചു. 2026 ഫെബ്രുവരി 4 മുതൽ 8 കൂടിയ ദിവസങ്ങളിൽ കുണിയ, കാസർഗോഡ് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ആദ്യ ഘട്ട പോസ്റ്റർ മഹല്ല്, മദ്റസ, അറബിക് കോളേജുകൾ, അങ്ങാടികൾ തുടങ്ങിയ ജനശ്രദ്ധ നേടുന്ന ഇടങ്ങളിലാണ് പതിപ്പിച്ചത്. പോസ്റ്ററുടെ ദിനത്തോടനുബന്ധിച്ച് ചേളാരിയിൽ നടന്ന പോസ്റ്റർ പ്രകാശനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എൻ.എ.എം അബ്ദുൽ ഖാദർ സയ്യിദ് ശുഹൈബ് തങ്ങൾക്ക് നൽകി നിർവ്വഹിച്ചു. സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.ജെ.എം.സി.സി ട്രഷറർ അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ, മഹല്ല് ഖതീബ് അനസ് യമാനി കുറ്റിക്കാട്ടൂർ, എസ്.കെ.ജെ.എം.സി.സി സെക്രട്ടറിമാരായ ടി കെ മുഹമ്മദ് കുട്ടി ഫൈസി, ഹുസൈൻ കുട്ടി മുസ്ലിയാർ, എം.പി കടുങ്ങല്ലൂർ, യൂനുസ് ഫൈസി വെട്ടുപാറ, ശഫീഖ് റഹ്മാനി ചേലേമ്പ്ര,അസ്മി എ.ഡി പി.പി സി മുഹമ്മദ് കക്കോവ്, അലി അക്ബർ പള്ളിപ്പുറായി, എ കെ ആലിപ്പറമ്പ്, മൊയ്തീൻകുട്ടി ഉമരി, മൊയ്തീൻ ഫൈസി ഇരിങ്ങാട്ടിരി, തുറാബ് തങ്ങൾ ചേളാരി, സഅദ് ഫൈസി മണ്ണാർക്കാട്, ഫാറൂഖ് തങ്ങൾ ചേളാരി, നിസാർ മുസ്ലിയാർ, ഷഹീൻ അഹമ്മദ്, മുസ്തഫ പൊന്നാട്, റഫീഖ് ഉള്ളണം, ശഫീഖ് കൊട്ടപ്പുറം, ഇല്യാസ് ആലുങ്ങൽ, താജുദ്ദീൻ ചേനക്കലങ്ങാടി, സൈനുൽ ആബിദ് റഹ്മാനി, സാദിഖ് ഹസനി, ഷാഹിദ് ഒളവണ്ണ, മുഹമ്മദ് കുട്ടി സ്രാമ്പ്യ ബസാർ, നൗഷാദ് റാഫി കരുവൻ തിരുത്തി, റഫീഖ് മമ്പാട് സംബന്ധിച്ചു.

Recent Posts