News and Events

img
  2025-11-04

എസ്.ഐ.സി ഗ്ലോബല്‍ സമിതി രൂപീകരിച്ചു സമസ്തയുടെ സന്ദേശം അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കും

ദുബായ്: സമസ്തയുടെ ആശയാദര്‍ശങ്ങളും സന്ദേശങ്ങളും അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ ദുബൈ ഹോട്ടല്‍ തമര്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത ഗ്ലോബല്‍ മീറ്റ് തീരുമാനിച്ചു. 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ രാജ്യങ്ങളില്‍ സമസ്ത സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ക്ക് വേണ്ടി 'തഹിയ്യ' ആപ് വഴിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. സമസ്ത മുശാവറ മെമ്പര്‍ ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ശക്കീര്‍ ഹുസൈന്‍ തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എസ്.ഐ.സി സമസ്ത ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (മുഖ്യരക്ഷാധികാരി), സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ബഹ്റൈന്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍ സഊദിഅറേബ്യ, സയ്യിദ് മൂസല്‍ഖാളിം മലേഷ്യ, സൈനുല്‍ആബിദീന്‍ സഫാരി യു.എ.ഇ, എ.വി അബൂബക്കര്‍ അല്‍ഖാസിമി ഖത്തര്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ യു.എ.ഇ (രക്ഷാധികാരികള്‍), പി.എം അബ്ദുല്‍സലാം ബാഖവി (പ്രസിഡണ്ട്), സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അബൂദാബി, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ജമലുല്ലൈലി സഊദി, അന്‍വര്‍ ഹാജി മസ്ക്കറ്റ് ഒമാന്‍, മാസായി കുഞ്ഞു ഹാജി മലേഷ്യ, അഹ്മദ് സുലൈമാന്‍ ഹാജി ഷാര്‍ജ, അലവിക്കുട്ടി ഒളവട്ടൂര്‍ സഊദി, അബ്ദുറഊഫ് അഹ്സനി യു.എ.ഇ, (വൈസ് പ്രസിഡണ്ടുമാര്‍), വി.കെ കുഞ്ഞഹമ്മദാജി ബഹ്റൈന്‍ (ജനറല്‍ സെക്രട്ടറി), ശംസുദ്ദീന്‍ ഫൈസി കുവൈത്ത് (വര്‍ക്കിംഗ് സെക്രട്ടറി), റാഫി മസായി മലേഷ്യ, ജലീല്‍ ഹാജി ഒറ്റപ്പാലം യു.എ.ഇ, അബ്ദുല്‍കരീം യു,കെ, ഫള്ലുസ്സാദാത്ത് ഖത്തര്‍, കെ.എം കുട്ടി ഫൈസി അച്ചൂര്‍ യു.എ.ഇ, സയ്യിദ് ഫാരിസ് ശിഹാബ് തങ്ങള്‍ ഈജിപ്ത്, ഇസ്ഹാഖ് ഹുദവി തുര്‍ക്കി (ജോ.സെക്രട്ടറി), യു.കെ ഇബ്റാഹീം ഓമശ്ശേരി സഊദി (ട്രഷറര്‍), കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കോഡിനേറ്റര്‍, അബ്ദുല്‍ഗഫൂര്‍ ഫൈസി കുവൈത്ത്, കെ.എന്‍.എസ് മൗലവി ഒമാന്‍, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ സലാല, ഇസ്മായില്‍ ഹുദവി യു.കെ (അസി.കോഡിനേറ്റര്‍മാര്‍), അബ്ദുല്‍അസീസ് വേങ്ങൂര്‍ (ആസ്ട്രിയ), ഷരീഫ് ഹുദവി (ജര്‍മനി), ശംസുദ്ദീന്‍ ഫൈസി (മലേഷ്യ), റാഫി ഹുദവി ജുബൈല്‍ (സഊദി), അബ്ദുല്‍റസാഖ് വളാഞ്ചേരി (ഷാര്‍ജ), മാഹിന്‍ വിഴിഞ്ഞം ദമാം (സഊദി), ഹുസയിന്‍ ദാരിമി അകലാട് (യു.എ.ഇ), ശാഫി ദാരിമി പുല്ലാര (റിയാദ്), ഷൗക്കത്തലി മൗലവി സൈത്ത് (യു.എ.ഇ), അബ്ദുല്ല ചേലേരി ഷാര്‍ജ (യു.എ.ഇ) എന്നിവരാണ് ഭാരവാഹികള്‍. സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Recent Posts