News and Events

img
  2025-11-15

സമസ്ത നൂറാം വാര്‍ഷികം മെൻ്റേയ്സ് ക്യാമ്പ് ഡിസംബര്‍ 1, 2 തിയ്യതികളില്‍ വരക്കല്‍ മഖാമില്‍

കാസര്‍ഗോഡ്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി 33313 പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനക്യാമ്പിന്റെ 313 ചീഫ് മെൻ്റേയ്സ് ക്യാമ്പ് ഡിസംബര്‍ 1, 2 തിയ്യതികളില്‍ വരക്കല്‍ മഖാമില്‍ വെച്ച് നടക്കും. 2025 ഡിസംബര്‍ ഒന്ന് തിങ്കള്‍ വൈകുന്നേരം 4 മണി മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിവരെയാണ് സംഗമം. കാസര്‍ഗോഡ് കുണിയ സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന ക്യാമ്പ് സമിതി ഭാരവാഹികളുടെ യോഗത്തില്‍ ക്യാമ്പിന് ആവശ്യമായ ക്രമീകരണ പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തി. യോഗത്തില്‍ ക്യാമ്പ് സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.സി.കെ അബ്ദുറഹിമാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുല്‍റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് കോഡിനേറ്റര്‍ മുസ്തഫ അശ്‌റഫി കക്കുപടി വിഷയാവതരണം നടത്തി. സയ്യിദ് ശുഹൈബ് തങ്ങള്‍, ഇബ്‌റാഹീം ഹാജി കുണിയ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സിറാജുദ്ദീന്‍ ഖാസിലൈന്‍, കെ.കെ സുലൈമാന്‍ അന്‍വരി, അബ്ദുല്ലക്കുട്ടി ദാരിമി, അശ്‌റഫ് ഫൈസി കൊടക്, കെ.മുഹമ്മദ് കുട്ടി ഹസനി, പി.ഹസൈനാര്‍ ഫൈസി, കെ.എ. നാസര്‍ മൗലവി, കെ.കെ.മുഹമ്മദ് ദാരിമി, ഇ.ടി.അബ്ദുല്‍അസീസ് ദാരിമി, ശഫീഖ് റഹ്മാനി ചേലേമ്പ്ര, മുഹമ്മദ് അസ്‌ലം വെളിമുക്ക് എന്നിവര്‍ സംബന്ധിച്ചു.

Recent Posts