ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ജനുവരി 23,24 തിയ്യതികളിലും ഇന്ത്യയില്‍ 24,25 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 11,090 മദ്റസകളില്‍ നിന്നായി 2,77,642 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഏപ്രില്‍ 3,4 തിയ്യതികളിലും ഇന്ത്യയില്‍ 4,5 തിയ്യതികളിലുമാണ് നടക്കുന്നത്. 371 സെന്ററുകളിലായി 17,598 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കും. അഞ്ചാം ക്ലാസില്‍ 1,42,229 കുട്ടികളും, ഏഴാം ക്ലാസില്‍ 99,604 കുട്ടികളും, പത്താം ക്ലാസില്‍ 44,111 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 9,296 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസില്‍ 25,555, പത്താം ക്ലാസില്‍ 662, പ്സസ്ടു ക്ലാസില്‍ 1,350 വിദ്യാര്‍ത്ഥികളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ 151, പത്താം ക്ലാസില്‍ 87, പ്ലസ്ടു ക്ലാസില്‍ 143 സെന്ററുകളും വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുപരീക്ഷക്ക് 157 ഡിവിഷന് കേന്ദ്രങ്ങളില്‍ 11,376 സൂപ്രവൈസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഡിവിഷന് സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനവും ചോദ്യപേപ്പര്‍ വിതരണവും 22/01/2026 വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടക്കും. 23/01/2026ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി ആകെ 7,536 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം ജനുവരി 27ന് ഡിവിഷന് കേന്ദ്രങ്ങളില്‍ നടക്കും.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies