News and Events

img
  2025-12-19

ആത്മീയ പ്രഭയിലലിഞ്ഞ് തമിഴകം; സമസ്ത ശതാബ്ദി സന്ദേശയാത്രക്ക് തുടക്കം

നാഗർകോവിൽ: തമിഴ് മണ്ണിൽ ആത്മീയ പ്രഭ ചൊരിഞ്ഞ് സമസ്ത സന്ദേശയാത്രക്ക് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ കാഹളം വികിച്ചോതിയ സന്ദേശ ജാഥയുടെ ഉദ്ഘാടനം നാഗോർകോവിൽ മാലിക് ദിനാർ ബൈത്തുൽ മാൽ കമ്മ്യൂനിറ്റി ഹാളിന്റെ പരിസരത്ത് തമിഴ്നാട് ജംഇയ്യത്തുൽ ഉലമ സഭാ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷനായി. വ്യാഴാഴ്ച സമസ്ത ജന.സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരിൽ നിന്ന് സമസ്തയുടെ പതാക ഏറ്റുവാങ്ങിയാണ് ജാഥക്ക് തുടക്കമിട്ടത്. ആദ്യ കേന്ദ്രമായി നാഗർകോവിലിൽ വലിയ വരവേൽപാണ് തമിഴകം യാത്രക്ക് നൽകിയത്. ഉദ്ഘാടന സമ്മേളനത്തിൽ കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലെലി തങ്ങൾ പ്രാർഥന നടത്തി.തമഴ്നാട് ജംഇയ്യത്തുൽ ഉലമ സഭ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് മന്ത്രി ടി. മനോതങ്കരാജ് മുഖ്യാഥിതിയായി.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി.പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. എം.എൽ.എമാരായ എസ് രാജേഷ് കുമാർ,ജെ.ജി പ്രിൻസ്, നാഗർ കോവിൽ മേയർ അഡ്വ.ആർ മകേശ്,സ്വാഗതസംഘം ചെയർമാൻ അബ്ദുൽ സലാം ജലാലി സംസാരിച്ചു. ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ശതാബ്ദി സന്ദേശം നൽകി. ഹാഫിള് സൈനുൽ ആബിദ് മള്ഹരി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽഖാദിർ മന്നാനി നന്ദിയും പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹഹ്മാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ, അദൃശ്ശേരി ഹംസക്കുട്ടി ബാഖവി, ബി.കെ അബ്ദുൽ ഖാദിർ മുസ്ലിയാർ ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ് ഹസ്സൻ ഫൈസി, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, ബഷീർ ഫൈസി ചീക്കൊന്ന്,അബ്ദുൽ ഗഫൂർ അൻവരി മുതൂർ, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി പാപ്പിനിശ്ശേരി, എൻ.കെ അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ, ആബ്ദുസലാം ദാരിമി ആലംപാടി, ജാഥ അസി. കോർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, സാബിഖലി ശിഹാബ് തങ്ങൾ, പൂക്കോയ തങ്ങൾ അൽഐൻ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സഫ്വാൻ തങ്ങൾ കണ്ണൂർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ടി.പി.സി തങ്ങൾ നാദാപുരം, ശുഹൈബ് തങ്ങൾ കണ്ണൂർ, അബ്ദുറശീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, ഫസൽ തങ്ങൾ മേൽമുറി, ഹാശിറലി ശിഹാബ് തങ്ങൾ, ഓ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ, നൗഫൽ തങ്ങൾ, ഫാരിസ് തങ്ങൾ, കെ.പി.പി തങ്ങൾ, പോഷക സംഘടനാ നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ, എ.എം പരീത് എറണാകുളം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സുലൈമാൻ ദാരിമി ഏലംകുളം, ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ തുടങ്ങിയവർ സംബന്ധിച്ചു.സന്ദേശ യാത്ര നാളെ കേരളത്തിൽ പര്യടനം ആരംഭിക്കും.

Recent Posts