തിരുവനന്തപുരം/കൊല്ലം: ആദർശ കൈരളിയുടെ ഹൃദയത്തിലേക്ക് പുതിയ അധ്യായങ്ങൾ രചിച്ച് സമസ്ത ശതാബ്ദി സന്ദേശയാത്രക്ക് തിരുവനന്തപുരത്തും കൊല്ലത്തും ഉജ്ജ്വല സ്വീകരണം. തമിഴകത്തിന്റെ സൗഹൃദഭൂമികയിലൂടെ പുതിയചരിത്രം തുന്നിച്ചേർത്ത യാത്ര മലയാളക്കരയിലും ആവേശത്തിൻ്റെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് മുന്നേറുന്നത്. തിരുവനന്തപുരം വിഴിഞ്ഞം മുഹ്‌യുദ്ദീൻ പള്ളി ദർഗയിൽ സിയാറത്ത് നടത്തിയാണ് തിരുവനന്തപുരം ജില്ലയിൽ സന്ദേശയാത്ര ആരംഭിച്ചത്. പിന്നീട് നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ പുത്തരിക്കണ്ടം മൈതാനിയിലെ സ്വീകരണ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എസ്.എ ഷാജഹാൻ ദാരിമി പനവൂർ അധ്യക്ഷനായി. കെ.മുരളീധരൻ മുഖ്യാതിഥിയായി. സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം സഈദ് മുസ്‌ലിയാർ വിഴിഞ്ഞം പ്രാർഥന നടത്തി. ജാഥാ നായകൻ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദേശഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി സ്നേഹപ്രഭാഷണവും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഐബുൽ ഹൈതമി, സത്താർ പന്തല്ലൂർ വിഷയാവതരണവും നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ നൗഷാദ് ബാഖവി ചിറയിൻകീഴ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സിദ്ദീഖ് ഫൈസി നന്ദിയും പറഞ്ഞു. എം.ഹുസൈൻ ദാരിമി, സിദ്ദിഖ് ഫൈസി അൽ അസ്ഹരി, ഫഖ്റുദ്ദീൻ ബാഖവി, അൻവറുദീൻ അൻവരി സംസാരിച്ചു. ജാഥ ഉപനായകന്മാരായ എം.ടി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സൈതാലി മുസ്‌ലിയാർ മാമ്പുഴ, സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, ഹൈദർ ഫൈസി പനങ്ങാങ്ങര, ബഷീർ ഫൈസി ചീക്കോന്ന്, ബം ബ്രാണ അബ്ദുൽ ഖാദർ അൽഖാസിമി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ് ഹസൻ ഫൈസി, ഉസ്മാൻ ഫൈസി തോടാർ, അബ്ദുൽ ഗഫൂർ അൻവരി, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി കണ്ണൂർ, ഒളവണ്ണ അബൂബക്കർ ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, ജാഥ അസി.കോർഡിനേറ്റർ കെ.മോയിൻ കുട്ടി മാസ്റ്റർ, സാബിഖലി ശിഹാബ് തങ്ങൾ, പൂക്കോയ തങ്ങൾ അൽഐൻ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ശുഹൈബ് തങ്ങൾ കണ്ണൂർ, അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, ഹാഷിറലി ശിഹാബ് തങ്ങൾ സംബന്ധിച്ചു.
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies