News and Events

img
  2025-12-19

വർഗീയത,തീവ്രവാദം എന്നിവയ്ക്കെതിരെ സമസ്തയുടെ പോരാട്ടം - ജിഫ്‌രി തങ്ങൾ 

നാഗർകോവിൽ: കാലപ്പഴക്കം വരുന്നതിന് അനുസരിച്ച് കൂടുതൽ ശക്തിപ്പെടുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏതൊരു സംഘടനയും കാലം കൂടുംതോറും ബലഹീനത സംഭവിക്കുന്ന കാഴ്ചയാണ് കാണപ്പെടുന്നത്. സമസ്ത ഇതിൽ നിന്നും വേറിട്ട് നിൽക്കുന്നത് വിശുദ്ധ ദീൻ സംരക്ഷിക്കുന്നത് കൊണ്ടാണ്. ദീനിനെ മനസ്സിലാക്കേണ്ടത് ആദം നബി മുതലുള്ള അമ്പിയാക്കൾ സ്വീകരിച്ച നിലപാടുകളിലൂടെയാണ്. ഇതാണ് സമസ്ത പിൻപറ്റുന്നത്. ദീനിന്റെ വളർച്ചക്ക് ഉലമാക്കളും ഉമറാക്കളും സമ്പത്തുള്ളവരും സാധാരണക്കാരും എല്ലാവരും വേണം. സയ്യിദുമാരുടെ സേവനങ്ങൾ ദീനിന്റെ വളർച്ചക്ക് കേരളക്കരയിൽ വലിയ സഹായകരമായിട്ടുണ്ട്. രാജ്യത്ത് വർഗീയ വിഷം പുരട്ടുന്നവരേയും,തീവ്രവാദത്തേയും എതിർക്കണം. ഈ ആശയം മനസ്സിലാക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് സമസ്തയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാഗർ കോവിൽ സമസ്ത ആസ്ഥാനം പണിയുമെന്ന് അദ്ദേഹം പറഞ്ഞു.

Recent Posts