News and Events

img
  2026-01-19

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം: പ്രവർത്തന സജ്ജരായി വിദ്യാഭ്യാസ ബോർഡ് ജീവനക്കാരും

ചേളാരി: ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാ സമ്മേളനം വൻ വിജയമാക്കാനുള്ള പ്രവർത്തന ഗോദയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സേവനം ചെയ്യുന്ന ജീവനക്കാരും സജീവ രംഗത്ത്. ചേളാരി സമസ്താലയത്തിൽ ചേർന്ന സ്റ്റാഫ് സംഗമത്തിൽവെച്ച് സമ്മേളന വിജയത്തിന് വേണ്ട പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. എസ്.കെ.ജെ.എം.സി.സി മാനേജർ എം.എ.ചേളാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. ജനുവരി 30 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ എക്സ്പോ, ഫെബ്രുവരി 04 നു നടക്കുന്ന ഉദ്ഘാടന സമ്മേളനം, 05 ന് നടക്കുന്ന നേതൃ സംഗമം 06 മുതൽ 08 വരെ നടക്കുന്ന പഠന ക്യാമ്പ്, 02,03 വേദികളിൽ നടക്കുന്ന വ്യത്യസ്ത കോൺഫ്രൻസുകൾ, 08 ന് നടക്കുന്ന സമാപന സമ്മേളനം എന്നിവക്കെല്ലാം വേണ്ട സേവനത്തിനു സജ്ജമായി സ്റ്റാഫ് അംഗങ്ങൾ കുണിയ യിൽ ഉണ്ടാവും. വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എസ്.കെ.ജെ.എം.സി.സി, അൽ ബിർറ്, അസ്മി, ഫാളില-ഫളീല, എസ്.എൻ.ഇ.സി, ബുക്ക്‌ ഡിപ്പോ, ഇ-മദ്റസ എന്നീ ഓഫീസുകളിലായി ഇരിനൂറോളം വരുന്ന സ്റ്റാഫുകളാണ് സേവകരായുള്ളത്. കെ.പി.അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.ഹംസ ക്കോയ ഹാജി(എസ്.കെ.ഐ.എം.വി.ബി ), സി.പി.ഇഖ് ബാൽ (ബുക്ക്‌ ഡിപ്പോ), കെ.പി.മുഹമ്മദ്‌ (അൽ ബിർറ്), പി.പി.സി.മുഹമ്മദ്‌ (അസ്മി), റഫീഖ്, ഹനീഫ (എസ്.കെ.ജെ.എം.സി.സി ), സലീം ഹുദവി (സി.എസ്.ഡബ്ല്യ.സി ), റാഫി റഹ്മാനി പുറമേരി (എസ്.എൻ.ഇ.സി ), അബ്ദുൽ ഹക്കീം ഫൈസി മണ്ണാർക്കാട് (ഇ- മദ്റസ), ശഫീഖ് റഹ്മാനി ചേലേമ്പ്ര, കെ.ബഷീർ എന്നിവർ സംസാരിച്ചു.

Recent Posts