News and Events

img
  2026-04-15

സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കും

കോഴിക്കോട്: സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ ഉലമാ-ഉമറാ സംഗമം കോഴിക്കോട് വെച്ച് നടത്താന്‍ തീരുമാനിച്ചു. തുടര്‍നടപടികള്‍ക്ക് ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ കണ്‍വീനറും എം.ടി അബ്ദുല്ല മുസ്ലിയാര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, ഐ.ബി ഉസ്മാന്‍ ഫൈസി, തോടാര്‍ ഉസ്മാന്‍ ഫൈസി, കെ.ടി ഹംസ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയെ തെരഞ്ഞെടുത്തു. സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ പ്രഖ്യാപിച്ച പതിനായിരം നാസിഹീങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിന് ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി കണ്‍വീനറും, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ഇ അലവി ഫൈസി കുളപ്പറമ്പ്, ഷരീഫ് ബാഖവി വേശാല, ബശീര്‍ അബ്ദുല്ല ഫൈസി ചീക്കോന്ന്, അസ്ഗറലി ഫൈസി പട്ടിക്കാട് എന്നിവര്‍ അംഗങ്ങളായുള്ള സമിതിയെ ചുമതലപ്പെടുത്തി. ഗോഹര്‍ഷാഹി ത്വരീഖത്ത് സംബന്ധിച്ച് അവരുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ത്വരീഖത്ത് ശരീഅത്ത് വിരുദ്ധമായതിനാല്‍ പൊതുജനങ്ങള്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്തിയുമാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വൈപ്രസിഡന്റ് എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധക്ഷനായി. എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ കോട്ടുമല, കെ.ടി ഹംസ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇ.എസ് ഹസന്‍ ഫൈസി, പി.കെ ഹംസക്ടുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം. അബ്ദുല്ല ഫൈസി എടപ്പാല, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, പി.എം.അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എന്‍.കെ. അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, സി.കെ സൈതാലിക്കുട്ടി ഫൈസി കോറാട്, പി.എസ് അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, കെ.എം ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഇ അലവി ഫൈസി കുളപ്പറമ്പ്, ടി.കെ അബൂബക്കര്‍ മുസ്ലിയാര്‍ വെളിമുക്ക്, പി. സൈതാലി മുസ്ലിയാര്‍ മാമ്പുഴ, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര്‍, ബശീര്‍ അബ്ദുല്ല ഫൈസി ചീക്കോന്ന്, മുഹമ്മദ് ശരീഫ് ബാഖവി വേശാല സംസാരിച്ചു.

Recent Posts