ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഒമ്പത് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,120 ആയി. മമ്പഉല്‍ ഉലൂം മദ്റസ ബിഡല - മംഗല്പാടി, മാലിക് ദീനാര്‍ മദ്റസ വാമഞ്ചൂര്‍ - മഞ്ചേശ്വരം (കാസര്‍ഗോഡ്), ടി.എസ്.എം സ്കൂള്‍ മദ്റസ താത്തൂര്‍, ഫാബ്സോ ദാറുല്ബിര്റ് സ്കൂള്‍ മദ്റസ പുല്ലാളൂര്‍, വി.എം.ജെ സ്കൂള്‍ മദ്റസ വില്യാപ്പള്ളി (കോഴിക്കോട്), റബീഉല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ ആര്‍പൊയില്‍ - അഞ്ചച്ചവിടി, റബീഉല്‍ ഇസ്ലാം മദ്റസ ബാലവാടിപ്പടി ബ്രാഞ്ച്, അമ്പലക്കടവ്, സബീലുല്‍ ഹുദാ മദ്റസ കുഴിച്ചിട്ടകല്ല് - കീഴാറ്റൂര്‍, ബ്രീസ് ഇസ്ലാമിക് പ്രീസ്കൂള്‍ മദ്റസ ചിലവില്‍ മണ്ണാരക്കല്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡിയിലെ വിദ്യാഭ്യാസ ബോര്‍ഡ് പ്രതിനിധികളുടെ ഒഴിവിലേക്ക് എ.വി അബ്ദുറഹിമാന് മുസ്ലിയാര്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരെ തെരഞ്ഞെടുത്തു. വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസ കേന്ദ്രങ്ങളില്‍ സമസ്ത സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിയും മദ്റസയും നിര്‍മിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ സമിതി അംഗങ്ങള്‍ പുനരധിവാസ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് എത്രയും വേഗം നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കടമത്ത് ഡയാലിസിസ് സെന്ററിന് സമസ്ത കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഡയാലിസിസ് മെഷീന് യോഗത്തില്‍ വെച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര് വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന് മുസ്ലിയാര് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies