News and Events

img
  2026-04-24

സമസ്ത: സ്കൂള്‍വര്‍ഷ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 99%. 1696 പേര്‍ക്ക് ടോപ് പ്ലസ്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2026 ഏപ്രില്‍ 3,4 തിയ്യതികളില്‍ വിദേശരാഷ്ട്രങ്ങളിലും 4, 5 തിയ്യതികളില്‍ ഇന്ത്യയിലും സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 17,708 വിദ്യാര്‍ത്ഥികളില്‍ 17,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 17,148 പേര്‍ വിജയിച്ചു (99 ശതമാനം). ആകെ വിജയിച്ചവരില്‍ 1,696 പേര്‍ ടോപ് പ്ലസും, 4,725പേര്‍ ഡിസ്റ്റിംഗ്ഷനും, 5,256 പേര്‍ ഫസ്റ്റ് ക്ലാസും, 2,055 പേര്‍ സെക്കന്റ് ക്ലാസും, 3,416 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 374 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. ഇന്ത്യക്ക് പുറത്ത് ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ് സ്കൂള്‍വര്‍ഷ പൊതുപരീക്ഷ നടന്നത്. ആകെ 11,111 മദ്റസകളാണ് സമസ്തയുടെ കീഴില്‍ ഇപ്പോള്‍ അംഗീകാരം ഉള്ളത്. അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 9,681 കുട്ടികളില്‍ 9,479 പേര്‍ വിജയിച്ചു. 97.91 ശതമാനം. 672 ടോപ് പ്ലസും, 2,325 ഡിസ്റ്റിംഗ്ഷനും, 2,919 ഫസ്റ്റ് ക്ലാസും, 1,243 സെക്കന്റ് ക്ലാസും, 2,320 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 6,160 കുട്ടികളില്‍ 6,126 പേര്‍ വിജയിച്ചു. 99.45 ശതമാനം. 972 ടോപ് പ്ലസും, 2,086 ഡിസ്റ്റിംഗ്ഷനും, 1,722 ഫസ്റ്റ് ക്ലാസും, 572 സെക്കന്റ് ക്ലാസും, 774 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 1,502 കുട്ടികളില്‍ 1,491 പേര്‍ വിജയിച്ചു. 99.27 ശതമാനം. 49 ടോപ് പ്ലസും, 297 ഡിസ്റ്റിംഗ്ഷനും, 599 ഫസ്റ്റ് ക്ലാസും, 233 സെക്കന്റ് ക്ലാസും, 313 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 52 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. 100 ശതമാനം. 3 ടോപ് പ്ലസും, 17 ഡിസ്റ്റിംഗ്ഷനും, 16 ഫസ്റ്റ് ക്ലാസും, 7 സെക്കന്റ് ക്ലാസും, 9 തേര്‍ഡ്ക്ലാസും ലഭിച്ചു. സ്കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് വളവന്നൂര്‍ കടുങ്ങാത്തകുണ്ട് ബാഫഖി യത്തീംഖാന മദ്‌റസയാണ്. രജിസ്തര്‍ ചെയ്ത് പങ്കെടുത്ത 287 വിദ്യാര്‍ത്ഥികളില്‍ 282 പേരും വിജയിച്ചു. ഏഴ്, പത്ത് ക്ലാസുകളില്‍ ഹിദായ നഗര്‍ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയാണ്. ഏഴാം ക്ലാസില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുത്ത 234 വിദ്യാര്‍ത്ഥികളില്‍ 232 പേരും വിജയിച്ചു. പത്താം ക്ലാസില്‍ 158 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 157 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഉദുമ പടിഞ്ഞാര്‍ കോട്ടിക്കുളം അല്‍ മദ്റസത്തില്‍ ഇസ്ലാമിയ്യയാണ്. 10 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ 25/04/2026 മുതല്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് സ്കൂള്‍ വര്‍ഷ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2026 മെയ് 11ന് തിങ്കളാഴ്ച നടക്കുന്ന ''സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും ഏപ്രില്‍ 27 മുതല്‍ മെയ് 2 വരെ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 250 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Recent Posts