തിരൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ദ്വദിന ശില്പശാല നടത്തി. കൂട്ടായി പടിഞ്ഞാറക്കര സീസോണ്‍ റസിഡന്‍സിയില്‍ നടന്ന ശില്പശാല സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പറും എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനുമായ പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട് മുഖ്യപ്രഭാഷണം നടത്തി. 'പാഠപുസ്തക പരിഷ്കരണം ഒരു വിശകലനം' സെഷന് കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, വൈ.പി അബൂബക്കര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്കി. അഞ്ച് മുതല്‍ എട്ട് വരെ പരിഷ്കരിച്ച മദ്റസ പാഠ പുസ്തകങ്ങള്‍ സംബന്ധിച്ചുള്ള ഓറിയന്റേഷന്‍ യൂനുസ് ഫൈസി വെട്ടുപാറ, അബ്ദുല്‍ ഹക്കീം ഫൈസി തോട്ടറ, മുസ്തഫ ഹുദവി കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്കി. പുതിയ അധ്യയന വര്‍ഷത്തെ കര്‍മ്മ പദ്ധതിക്ക് രൂപം നല്കി. ജനറല്‍ സെക്രട്ടറി കെ. എഛ് കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്നന്ദിയും പറഞ്ഞു.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies