News and Events

img
  2026-06-13

നാല് മദ്‌റസകൾക്കുകൂടി അംഗീകാരം: സമസ്ത മദ്‌റസകളുടെ എണ്ണം 11,124 ആയി

കോഴിക്കോട്: സമസ്ത പുതുതായി നാല് മദ്‌റസകൾക്കു കൂടി അംഗീകാരം നൽകി. ഇതോടെ മദ്‌റസകളുടെ എണ്ണം 11,124 ആയി. അൽമദ്‌റസത്തുസ്സ്വലാഹിയ്യ കാക്കപ്പരത, എടക്കര, മുനീറുൽ ഇസ്ലാം ബ്രാഞ്ച് മദ്‌റസ, ചോലക്കൽ, ചെറുവായൂർ (മലപ്പുറം), നൂറുൽ ഈമാൻ മദ്‌റസ, ചൂരക്കോട് പാലം(പാലക്കാട്) സുബുലുസ്സലാം മദ്‌റസ, പോളക്കര, മുട്ടക്കാവ് ( കൊല്ലം) എന്നിവക്കാണ് അംഗീകാരം നൽകിയത്. മദ്‌റസാ പഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി അവധികളിൽ കാലാനുസൃതമായി ക്രമീകരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ഉമർഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാർ, എം.വി അബ്ദുറഹ്മാൻ മുസ്ല്യാർ,വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, എം.സി മായിൻ ഹാജി, ഡോ.എൻ.എ.എം അബ്ദുൽ ഖാദിർ, കെ.എം അബ്ദുൽ മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽഹമീദ് ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മയിൽ കുഞ്ഞുഹാജി മാസ്റ്റർ, എസ്.സഈദ് മുസ്ല്യാർ വിഴിഞ്ഞം ,എം. അബ്ദുറഹ്മാൻ മുസ്ല്യാർ കൊടക്, പി.മാമുക്കോയ ഹാജി, കെ. മോയിൻകുട്ടി മാസ്റ്റർ സംസാരിച്ചു.

Recent Posts