കുണിയ (കാസര്‍ഗോഡ്): ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് കൈറോയിലെ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്ദി പറഞ്ഞു. കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിന്തയും പ്രവാചക സ്നേഹവും മികച്ച വ്യക്തിത്വങ്ങളെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ നിലനില്‍പ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരുന്ന തലമുറക്ക് ഈ പ്രസ്ഥാനത്തെ കാത്തുവെക്കണമെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു. ഐക്യത്തിനും സാമൂഹിക ഭദ്രതക്കും സമസ്തയുടെ നിലനില്‍പ്പ് അനിവാര്യമാണെന്ന് ജിഫ്രി തങ്ങള്‍പറഞ്ഞു. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം സ്വാഗതം പറഞ്ഞു. ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര് ആമുഖ പ്രഭാഷണം നടത്തി. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഇബ്റാഹീം അഹ്മദ് അലി ഹാജി കുണിയക്ക് നല്കി പ്രകാശനം ചെയ്തു. നൂറാം വാര്‍ഷികോപഹാരമായി സമര്‍പ്പിക്കുന്ന നൂറു പുസ്തകങ്ങളുടെ സമര്‍പ്പണം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ബി.കെ അബ്ദുല്‍ഖാദിര്‍ ഖാസിമി ബംബ്രാണ, അബ്ദുല്ല ഫൈസി ചെങ്കള പ്രസംഗിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്, നെല്ലായ കുഞ്ഞഹമ്മദ് മുസ്ലിയാര്, പി.കെ മൂസക്കുട്ടി ഹസ്റത്ത്, എം.എല്‍.എമാരായ പി.ടി.എ റഹീം, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുപ്രചരണങ്ങളെ കരുതിയിരിക്കുക: കെ ഉമര്‍ ഫൈസി മുക്കം മതത്തിന്റെ പേരില്‍ തല്പര കക്ഷികള്‍ എല്ലാ കാലത്തും കടന്നുവരുമെന്നും അത്തരം കക്ഷികളെ ആശയപരമായി പരാജയപ്പെടുത്തലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ദൗത്യമെന്നും സമസ്ത ജോയിന്റെ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം പറഞ്ഞു. കുപ്രചരണത്തിലൂടെ സമൂഹത്തില്‍ അന്യക്യത്തിന് കച്ചകെട്ടിയിറങ്ങിയവരെ കരുതിയിരിക്കല് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളന് സ്വാഗത ഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies