കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന സമാപനത്തിനു പിന്നാലെ ഞായറാഴ്ച രാത്രി തന്നെ കുണിയയും പരിസര പ്രദേശങ്ങളും ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങി വളണ്ടിയര്‍മാര്‍. സമ്മേളനം നടന്ന പെരിയട്ടടുക്കം മുതല്‍ പെരിയ വരെയുള്ള ദേശീയ പാതയോരം, ഇതിന്റെ രണ്ടു ഭാഗത്തെയും സര്‍വിസ് റോഡുകള്‍, കുണിയയിലെ പ്രതിനിധി ക്യാംപ് നഗരി, പൊതുസമ്മേളന നഗരി, എന്നിവയാണ് മൂവായിരത്തോളം വരുന്ന വിഖായയും ത്വലബയും പ്രാദേശിക വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ ശുചീകരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച ശേഷം സംസ്കരണത്തിനായി മാലിന്യ ശേഖരണ കമ്പനിക്ക് കൈമാറി. ലക്ഷങ്ങള്‍ പങ്കെടുത്ത ഞായറാഴ്ചത്തെ പൊതുസമ്മേളന ദിനത്തില്‍ ദേശീയപാതയയിലും സര്‍വിസ് റോഡുകളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സമ്മേളനത്തിന് വാഹനങ്ങളില്‍ എത്തിയവര്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കാനും പൊലിസ് സേനയ്ക്കൊപ്പം വളണ്ടിയര്‍മാരും സജീവമായി രംഗത്തുണ്ടായിരുന്നു. സമ്മേളന നിയന്ത്രണത്തിന് ആയിരത്തോളം മഹല്ലുകളില്‍ നിന്നാണ് വളണ്ടിയര്‍മാര്‍ എത്തിയത്. സമ്മേളനത്തിന് എത്തിയവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട എല്ലായിടങ്ങളിലും ഇന്ന് (ചൊവ്വ) വീണ്ടും പരിശോധന നടത്തി മാലിന്യമുക്തമാണെന്ന് ഉറപ്പാക്കും. ഞായറാഴ്ച രാത്രിയിലും ഇന്നലെ (തിങ്കള്‍) പകലുമാണ് വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തിയത്. വളണ്ടിയര്‍ ക്യാപ്റ്റനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ ഒ.പി അഷ്റഫ് കുറ്റിക്കടവ്, ട്രഷറര്‍ അയൂബ് മുട്ടില്‍, മുഹിയുദ്ദീന് കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം അസ്ഹരി, ഷറഫുദീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ് എന്നവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies