കോഴിക്കോട്: മുൻഗാമികളുടെ പാതയിൽ ഉറച്ചുനിന്ന് ദീർഘവീക്ഷണത്തോടെ സമസ്തയെ നയിച്ച മഹാ പണ്ഡിതനായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. സമസ്ത കേന്ദ്ര മുശാവറയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ അനുസ്മരണ സമ്മേളവും പ്രാർഥനാ മജ്‌ലിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ഇന്ന് നേടിയ വലിയ വളർച്ചയ്ക്ക് പിന്നിൽ ആലിക്കുട്ടി മുസ്‌ലിയാരുടെ പാണ്ഡിത്യവും നേതൃഗുണവും സംഘാടന മികവും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്്ലിയാരെ പോലെ നിലപാടിൽ ഉറച്ചുനിന്ന് കൊണ്ട് അദ്ദേഹം സമസ്തക്ക് നേതൃത്വം നൽകി. പുത്തനാശയ പ്രസ്ഥാനങ്ങൾക്കും വ്യാജ ത്വരീഖത്തുകൾക്കും എതിരേ ശബ്ദിച്ചു. അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതം ഭാവി തലമുറക്ക് ഉപകാരപ്പെടണം. ഇതിനായാണ് സമസ്ത അദ്ദേഹത്തിന്റെ പേരിൽ ബൃഹത്തായ സ്മരണിക പ്രസിദ്ധീകരിക്കുന്നതെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. അറിവും അലിവും നിറഞ്ഞ പണ്ഡിതനായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മത പണ്ഡിതൻ എന്ന നിലയിൽ മാത്രമല്ല, അക്കാദമിക വിദഗ്ധൻ എന്ന നിലയിലും അദ്ദേഹം അംഗീകാരം നേടി. അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം ശ്രദ്ധ നേടി. ജീവിതത്തിന്റെ നൈരന്തര്യങ്ങൾക്കിടയിലും തഖ്‌വയിൽ അധിഷ്ഠിതമായ ജീവിതം മുന്നോട്ടുനയിച്ചു. ഈ മാതൃക അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും അനുയായികളും പിൻപറ്റണമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാർഥനാ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. ആലിക്കുട്ടി മുസ്ലിയാരുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഡോക്യൂമെന്ററി പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സമസ്ത വൈസ് പ്രസിഡന്റുമാരായ കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, എം.എ റസാഖ് എം.എൽ.എ, സമസ്ത മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വാക്കോട് മൊയ്തീൻകുട്ടി മുസ്‌ലിയാർ, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ബി.കെ അബ്ദുൽഖാദിർ അൽ ഖാസിമി ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ശരീഫ് ബാഖവി വേശാല, ഒളവണ്ണ അബൂബക്കർ ദാരിമി, ഡോ. സി.കെ അബ്ദുറഹ്‌മാൻ ഫൈസി, സൈദാലിക്കുട്ടി ഫൈസി കോറാട്, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ് ഹസ്സൻ ഫൈസി, ഉസ്മാനുൽ ഫൈസി തോടാർ, ടി.കെ അബൂബക്കർ മുസ്‌ലിയാർ വെളിമുക്ക്, പി.എം അബ്ദുൽസലാം ബാഖവി, എം.എം അബ്ദുല്ല ഫൈസി എടപ്പാല, അബ്ദുൽഗഫൂർ അൻവരി കോടങ്ങാട്, ഇ. അലവി ഫൈസി കൊളപ്പറമ്പ്, സംസാരിച്ചു. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം സ്വാഗതവും സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു. അൽ ഐൻ പൂക്കോയ തങ്ങൾ, യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സുലൈമാൻ ദാരിമി ഏലംകുളം, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ഇസ്മാഈൽ കുഞ്ഞുഹാജി, എം.എ ചേളാരി, കൊടക് അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, കാടാമ്പുഴ മൂസ ഹാജി, വി.കെ കുഞ്ഞഹമ്മദ് ഹാജി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, എ.എം പരീദ്, മുസ്തഫ മുണ്ടുപാറ, അശ്‌റഫ് ഹാജി പാലത്തായി, ശുഹൈബ് തങ്ങൾ, അലവിക്കുട്ടി ഒളവട്ടൂർ, പി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം എളേറ്റിൽ, അബൂട്ടി ഫൈസി തിരൂർക്കാട്, സത്താർ പന്തലൂർ തുടങ്ങിയവർ സംബന്ധിച്ചു.
2026-07-25
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല് എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies