കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റും ദക്ഷിണ കന്നഡ (മംഗളൂരു), ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ തളങ്കര ഖാസിലൈന്‍ ഖാസിയാരകം വീട്ടില്‍ ത്വാഖ അഹമ്മദ് അല്‍ അസ് ഹരി (78) അന്തരിച്ചു. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂരില്‍പരം മഹല്ലുകളുടെ ഖാസിയാണ്. 1948 ഏപ്രില്‍ എട്ടിന് ഖാസിയാര് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനനം. ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്തില്‍ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്സീറിലും മതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. തളങ്കര മുസ് ലിം ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഈജിപ്തിലെ കെയ്റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഉസൂലുല്‍ ഫിഖ്ഹില് മാജിസ്റ്റര്‍ (ആലിമിയ്യ) ബിരുദവും നേടി. കാസര്‍കോട് റൗളത്തുല്‍ ഉലൂം മദ്റസ, പൊന്നാനി മഊനത്ത് അറബിക് കോളജ്, അഴീക്കോട് ഇര്‍ഷാദ് എന്നിവിടങ്ങളിലും മതപഠന വിദ്യാര്‍ഥിയായിരുന്നു. മംഗളൂരു ബന്തര്‍ ജലാലുദീന്‍ മുഹമ്മദ് മൗല ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1975 മുതല്‍ 1977 വരെ കോട്ടയം തിരുനക്കര ശാഫി ജുമാമസ്ജിദ്, ജാമിഅ ശൈഖതുസല്‍മ ത്വാഖ സലാല മസ്ജിദ് ഇമാം ഖത്തീബ്, 1978 മുതല്‍ 2009 വരെ ചട്ടഞ്ചാല്‍ മലബാര്‍ ഇസ് ലാമിക് കോംപ്ലക്സ്, ജലാലുദീന്‍ മൗല ഹിഫഌ കോളജ്, ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഉര്‍ദുവിലും പുസ്തകങ്ങള്‍ രചിട്ടുണ്ട്. ഭാര്യ: കെ. റഹ്മത്തുന്നിസ. മക്കള്‍: മുഹമ്മദ് (വെല്‍ഫിറ്റ്, അജ്മാന്), ഹുസൈന് റഹ്മാനി (സദര്‍ മുദരിസ്, കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍), അബൂബക്കര്‍ സിദ്ദീഖ് ഹുദവി (വിദ്യാര്‍ഥി, ജാമിഉല്‍ അസ്ഹര്‍, ഈജ്പ്ത്), ഫാത്തിമ, ആയിഷ (അബൂദബി). മരുമക്കള്‍: എം. ഖലീലുല്‍ റഹ്മാന് ദാരിമി (ഖത്തീബ്, ഉപ്പള കുന്നില്‍ ജുമാമസ്ജിദ്), ഫൈസല്‍ (അബൂദബി), തൗഫീറ, സിദ്ദീഖ (കാശിപട്ടണം). സഹോദരങ്ങള്‍: അബ്ദുല്ല സഅദി, യൂസഫ് ബാഖവി, അബ്ദുല്‍ഖാദര്‍ സഅദി, ഖദീജ, ആമിന, ഹലീമ, നജ്മുന്നിസ. മയ്യിത്ത് ഇന്ന് (ചൊവ്വ) വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം നാളെ (ബുധന്‍) രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ കാംപസില്‍ നടക്കും.
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies