News and Events

img
  2026-04-03

സമസ്ത സ്കൂള്‍വര്‍ഷ പൊതുപരീക്ഷക്ക് ഏപ്രില്‍ 4,5 തിയ്യതികളില്‍

ചേളാരി: സമസ്ത സ്കൂള്‍ വര്‍ഷ മദ്റസ പൊതുപരീക്ഷ ഏപ്രില്‍ 4,5 തിയ്യതികളില്‍ നടക്കും. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ 3, 4 തിയ്യതികളിലാണ് പരീക്ഷ. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി 17,708 വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ വര്‍ഷ പൊതുപരീക്ഷ എഴുതുന്നത്. 371 സെന്ററുകളിലായി 653 സൂപ്രവൈസര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജനറല്‍ സിലബസ് പ്രകാരമുള്ള മദ്റസകളില്‍ ജനുവരി 24, 25 തിയ്യതികളിലായി നടന്ന പൊതുപരീക്ഷയില്‍ 2,77,653 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ജനറല്‍ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ ഏപ്രില്‍ 5ന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.

Recent Posts