കുണിയ: ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ എത്ര കഠിനമേറിയാലും അവ ഞങ്ങളെ തളർത്തില്ല... സമസ്ത ശതാബ്ദി സമ്മേളന ക്യാംപ് നഗരിയിൽ നേതാക്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഓരോ വളണ്ടിയറും സ്വയം പറഞ്ഞുകൊണ്ടിരുന്നു. ചരിത്രത്തിലേക്ക് കൊടി ഉയരും മുമ്പേ സേവനത്തിൽ സജ്ജമെന്നറിയിച്ച് വളണ്ടിയർ സംഗമവും ഒരുക്കിയിരുന്നു. ക്യാംപ് നഗരിയിൽ ഇന്നലെ ഉച്ചക്ക് 1.30 ഓടെ നടന്ന വളണ്ടിയർ സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് വിഖായ, ത്വലബ, പ്രാദേശിക വളണ്ടിയർമാർ ഉൾപ്പെടെ 3313 വളണ്ടിയർമാരാണ് പങ്കെടുത്തത്. വളണ്ടിയർ ക്യാപ്റ്റൻ ഒ.പി.എം അഷ്റഫിന്റെ അധ്യക്ഷതയിൽ യു.എ.ഇ എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുറഹ്‌മാൻ ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. ക്യാംപ് നഗരിയിൽ നടന്ന സംഗമത്തിൽ മുസ്തഫ അഷ്റഫി കക്കുപ്പടി, ബഷീർ അസ്അദി നമ്പ്രം, മുഹ്യുദ്ധീൻ കുട്ടി യമാനി, റഷീദ് ഫൈസി കാളികാവ്, അബ്ദു സത്താർ ദാരിമി തിരുവത്ര, സലാം ഫറൂഖ്, ഷാരീഖ് ആലപ്പുഴ, അനസ് ഒളവറ തുടങ്ങിയവർ സംസാരിച്ചു. ഫഖ്‌റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളിയുടെ ഭക്തിസാന്ദ്രമായ പ്രാർഥനയിലലിഞ്ഞ് ചരിത്ര മഹാസമ്മേളനത്തിൽ നിസ്വാർഥ സേവനം കൊണ്ട് തങ്ങളെ അടയാളപ്പെടുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഓരോ വളണ്ടിയറും സേവനവീഥിയിലേക്കിറങ്ങിയത്.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല് എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies