വെളിമുക്ക്: പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതയും അല്ലാഹുവില്‍ നിന്നുള്ള സ്വീകാര്യതയുമാണ് വിജയ നിദാനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസയില്‍ നടന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 74ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ ഔലിയാക്കളാല്‍ സ്ഥാപിതയമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ചരിത്ര വിജയം വിദേശ പ്രതിനിധികള്‍ വരെ പ്രശംസിക്കുകയയാണ്. ഐക്യത്തോടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവും അതുവഴി സന്തോഷവും ഉണ്ടാവണം. സമസ്തയുടെ തീരുമാനങ്ങള്‍ പോഷക സംഘടനകള്‍ പൂര്‍ണമായും അംഗീകരിക്കുകയും അനുസരിക്കുകയും വേണം. സമസ്ത മുശാവറയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം പോഷക സംഘടനകളുടെ പ്രവര്‍ത്തനമെന്നും തങ്ങള്‍ പറഞ്ഞു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies