News and Events

img
  2026-02-14

സമസ്ത വിദ്യാഭ്യാസ ബോർഡ്: പി.കെ മൂസക്കുട്ടി ഹസ്രത്ത് പ്രസിഡന്റ്, എം.ടി അബ്ദുല്ല മുസ്ലിയാർ ജനറൽ സെക്രട്ടറി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ട്രഷറർ

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്‌ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, ഡോ.എൻ.എ.എം അബ്ദുൽഖാദിർ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാർ, കെ.ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, വാക്കോട് മൊയ്തീൻകുട്ടി മുസ്‌ലിയാർ, വി.മോയിമോൻ ഹാജി മുക്കം, എം.സി മായിൻ ഹാജി, എം.പി.എം ശരീഫ് കുരിക്കൾ, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മയിൽ കുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹിമാൻ മുസ്‌ലിയാർ കൊടക്, ബി.കെ അബ്ദുൽഖാദിർ അൽഖാസിമി ബംബ്രാണ, എഞ്ചിനീയർ പി. മാമുകോയ ഹാജി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. വെളിമുക്ക് ക്രസന്റ് ബോർഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 74-ാമത് വാർഷിക വാർഷിക ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറൽ ബോഡിയിലേക്ക് ഒഴിവു വന്ന സ്ഥാനത്തേക്ക് പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ബി.കെ അബ്ദുൽഖാദിർ അൽഖാസിമി, വി മൂസക്കോയ മുസ്ലിയാർ, സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ, സുലൈമാൻ ദാരിമി ഏലംകുളം, അബ്ദുൽഖാദിർ അൽഖാസിമി വെന്നിയൂർ, കെ.ടി ഹുസൈൻ കുട്ടി മൗലവി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഇബ്രാഹീം ഹാജി മുടിഗരെ എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പാണക്കാട്, കെ.ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാർ, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, കെ.ഹൈദർ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, ഡോ.എൻ.എ.എം അബ്ദുൽഖാദിർ, എം.പി.എം ഹസ്സൻ ശരീഫ് കുരിക്കൾ, എം.സി മായിൻ ഹാജി, ഡോ.യു.വി.കെ മുഹമ്മദ്, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, എം.ടി ഹംസ മാസ്റ്റർ, പി.മാമുക്കോയ ഹാജി, എം.സുബൈർ, ഒ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, യു.മുഹമ്മദ് ശാഫി ഹാജി, ആർ.വി കുട്ടി ഹസ്സൻ ദാരിമി, കെ.ടി കുഞ്ഞിമോൻ ഹാജി, കാടാമ്പുഴ മൂസ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പി.ഇസ്മഈൽ കുഞ്ഞു ഹാജി മാന്നാർ, സി.കെ.കെ മാണിയൂർ, കെ.എസ് ഇസ്മാഈർ ഹാജി, ജി.അബൂബക്കർ ഹാജി കല്ലട്ക്ക. എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, കെ.ടി കുഞ്ഞാൻ ചുങ്കത്തറ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, കെ.അബ്ദുൽഖാദിർ ഫൈസി കുന്നുംപുറം, അബ്ദുറശീദ് ഹാജി പൂത്തൂർ, എം.അബ്ദുറഹിമാൻ മുസ്‌ലിയാർ കൊടക്, ഇ.അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കർ ദാരിമി, ഇ.കെ അബ്ദുസ്സലാം എന്ന ബക്കർ ഹാജി, സത്താർ പന്തല്ലൂർ, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാർ, കെ.പി മുഹമ്മദ് ശരീഫ് ഫൈസി കടബ, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്‌സിൻ കോയ തങ്ങൾ കൊല്ലം, ഹസ്സൻ ആലംകോട്, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ടി.പി അഹ്മദ് സലീം എടക്കര, മാണിയൂർ അബ്ദുറഹിമാൻ മുസ്ലിയാർ, ഇസ്മയിൽ ഹാജി എടച്ചേരി, വൈ.എം. ഉമർ ഫൈസി സിദ്ധാപൂർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

Recent Posts