കോഴിക്കോട്: മതവിദ്യാഭ്യാസ വിതരണ കേന്ദ്രമായി ഓരോ നാട്ടിലും ഉയർന്നുനിൽക്കുന്ന നമ്മുടെ മദ്രസകളെ മികച്ച അറിവുൽപാദന കേന്ദ്രവും സംസ്കരണ കേന്ദ്രവുമായി മാറ്റിയെടുക്കാൻ മാനേജ്മെന്റ് കമ്മിറ്റികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഒരുമിച്ച് നി ൽകണമെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെടി ഹംസം മുസ്ലിയാർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബി സ്മാർട്ട് പദ്ധതിയോട് അനുബന്ധിച്ച് ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ട്രൈനർമാർക്കുള്ള സംസ്ഥാന ട്രെയിനിങ് മീറ്റ് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പുത്തനഴി മുഹിയുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. ഷാഹുൽഹമീദ് മാസ്റ്റർ മേൽമുറി,അഡ്വക്കേറ്റ് നാസർ കാളമ്പാറ, ടി എച്ച് ദാരിമി പരിശീലനത്തിന് നേതൃത്വം നൽകി റഫീഖ് ഹാജി മംഗലാപുരം, എൻ ടി സി മജീദ് മലപ്പുറം ഈസ്റ്റ് സംസാരിച്ചു മുഹമ്മദ് ബിൻ ആദം സ്വാഗതവും കെപി കോയ ഹാജി നന്ദിയും പറഞ്ഞു ഫോട്ടോ അടിക്കുറിപ്പ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ട്രെയിനർമാർക്കുള്ള സംസ്ഥാനതല ട്രെയിനീസ് പരിശീലനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് കെടി ഹംസ മുസ്ലിയാർ നിർവഹിക്കുന്നു