സമസ്ത ശതാബ്ദി: പ്രൊഫഷനൽ മജ്ലിസ് 18 ന് കോഴിക്കോട്ട്
കോഴിക്കോട്: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സമസ്ത പ്രൊഫഷനൽ മജ്ലിസ് 18 ന് ഞായറാഴ്ച കോഴിക്കോട് ഹോട്ടൽ സ്പാനിൽ നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി പ്രൊഫഷനൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന പ്രൊഫഷനൽ മജ്ലിസിൽ അക്കാദമിക്, മെഡിക്കൽ, മാനേജ്മെന്റ്, എൻജിനീയറിങ്, നിയമ, ഐ ടി, പരിശീലന വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷനലുകളാണ് പങ്കെടുക്കുന്നത്. രജിസ്ട്രേഷൻ 15 ന് ബുധനാഴ്ച അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907470740, 9495724301 നമ്പറുകളിൽ ബന്ധപ്പെടാം. അവലോകന യോഗത്തിൽ മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. ഡോ. നാട്ടിക മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡോ. ബഷീർ പനങ്ങാങ്ങര, ഡോ. ഉമറുൽ ഫാറൂഖ്, സിറാജ് ഖാസിലേൻ, മുഹമ്മദ് കുട്ടി പെരിങ്ങാവ്, സഞ്ചാൻ കോട്ടയം, അഡ്വ.നാസർ കളംപാറ , ഡോ. ജാബിർ ഹുദവി, അഷ്റഫ് മലയിൽ, ഷെഫീക്ക് റഹ്മാനി ചേലേമ്പ്ര, റഹീം ചുഴലി, ഷഹീർ ദേശമംഗലം സംസാരിച്ചു .