സമസ്ത; മുസ്ലിം സമുദായത്തെ മുഖ്യധാരയിൽ എത്തിക്കാൻ മുൻകൈ എടുത്ത പ്രസ്ഥാനം: വി. ഡി സതീശൻ
പെരുമ്പാവൂർ: മുസ്ലിം സമുദായത്തെ മുഖ്യധാരയിലെത്തിക്കാൻ കാലത്തിന് യോജിച്ച രീതിയിൽ പ്രവർത്തിച്ച സംഘടനയാണ് സമസ്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാഹോദര്യത്തിന്റെ സാർവ്രത്രികത്വം സുന്നി പാരമ്പര്യത്തിനുണ്ട്. എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ സഹവസിക്കണമെന്ന താൽപര്യമാണ് ഇസ്ലാം മുന്നോട്ട് വക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ഭരണഘടന ലോകത്ത് ആദ്യത്തെ സഹവർത്തിത്വന്റെ ഭരണഘടനയാണ്. എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്നതായിരുന്നു മദീനയിൽ നടപ്പിലിക്കായ ഭരണഘടന. ഇത് തന്നെയാണ് സമസ്ത ഉയർത്തിപ്പിക്കുന്നത്. ഒരു നോട്ടത്തിൽ ഏത് കാര്യത്തിനും മറുപടിയും നിലപാട് പറയാൻ കഴിയുന്ന നേതാവാണ് ജിഫ്രി തങ്ങളെന്നും അദ്ദേഹം പറഞ്ഞു.