എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി.
ഖാജാ ഗരീബ് നവാസ് മദ്റസ-ഹഞ്ചിനല്‍, മെഹ്ബൂബ് സുബ്ഹാനി മദ്റസ-പശുപ്പതിഹാള്, നൂരിയ്യ അറബിക് മദ്റസ-കുമ്പളഗോഡ്, ഗൗസ് ആസാം അറബിക് മദ്റസ-ജന്നാത്ത് നഗര്‍, മദ്റസ സുഹ്റുല് ഇസ്ലാം-ജെ.പി.എന്‍ നഗര്‍ (കര്‍ണാടക), ഖിള്രിയ്യ അംഗ്ലീഷ് മീഡിയം മദ്റസ-ബേക്കല്‍ കുന്നില്‍ (കാസര്‍ഗോഡ്), ഇഹ്സാനിയ്യ മദ്റസ-പുവ്വാട്ടുപറമ്പ് (കോഴിക്കോട്), തര്ബിയ്യത്തുസ്സിബിയാന് മദ്റസ-പുല്ലുംകുന്ന് പൂക്കാട്ടരു (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക് എന്നിവർ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.