സമസ്ത യാത്ര ഇന്ന് നീലഗിരിയടെ താഴ്വരയിൽ, വയനാടിന്റെ മടിത്തട്ടിൽ
മണ്ണാർക്കാട്: മൂടൽമഞ്ഞ് മൂടിക്കെട്ടിയ നീലഗിരിയുടെ താഴ്വാരമായ ഗൂഡല്ലൂരിലും മാമല താണ്ടി വയനാടിന്റെ മണ്ണിലും ഇന്ന് സമസ്ത ശതാബ്ദി സന്ദേശ യാത്ര പര്യടനം. പാലക്കാടൻ മണ്ണിൽ നിന്ന് സമസ്തയുടെ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ ആദ്യ സ്വീകരണം രാവിലെ 10ന് നീലഗിരിയിലെ ഗൂഡല്ലൂരിലാണ്. തമിഴ്നാട് ചീഫ്വിപ്പ് കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.പി ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനാകും. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എം.ടി അബൂബക്കർ ദാരിമി, മുജ്തബ ഫൈസി ആനക്കര പ്രഭാഷണം നടത്തും.
വൈകുന്നേരം 4ന് കൽപ്പറ്റയിൽ നടക്കുന്ന സ്വീകരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒ.പി ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനാകും. ടി സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയാകും. മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ് പ്രഭാഷണം നടത്തും.