സമസ്തയുടേത് മധ്യമ നിലപാട്- ഡോ.സലാമ ജുമുഅ അലി ദാവൂദ്
കുണിയ: ഈജിപ്തും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ അൽ അസ്ഹർ സർവകലാശാലയുമായുള്ള വൈജ്ഞാനിക വിനിമയം പ്രധാന പങ്കുവഹിച്ചതായി അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്ടർ പ്രാഫ.ഡോ. സലാമ ജുമുഅ അലി ദാവൂദ് പറഞ്ഞു. ഇസ് ലാമിന്റെ മധ്യമ നിലപാടാണ് അൽ അസ്ഹർ ഉയർത്തിപ്പിടിക്കുന്നത്. മദ്ഹബുകളെ ഉൾക്കൊള്ളുന്ന പാരമ്പര്യമാണ് സ്ഥാപനത്തിന്റേത്. കേരളത്തിൽ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായും ഈ മാർഗത്തിൽ നൂറ് വർഷം പൂർത്തിയാക്കുന്നതിൽ സന്തോഷമുണ്ട്.
സമസ്തയുടെ വിദ്യാർഥികൾക്ക് അൽ അസ്ഹറിൽ ഉപരിപഠനം നടത്തുന്നതിന് പ്രത്യേക സൗകര്യമേർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.