രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം
പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി.
ഹയാത്തുല്‍ ഇസ്ലാം മദ്റസ കൊടിജല്‍, കൊണാജെ (ദക്ഷിണ കന്നഡ), ഹയാത്തുല്‍ ഇസ്ലാം മദ്റസ കദറ, മസ്കത്ത് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, എ.വി അബ്ദുറഹിമാന് മുസ്ലിയാര് നന്തി, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം അബ്ദുറഹിമാന് മുസ്ലിയാര് കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.