News and Events

img
  2026-08-11

എട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 11,134 ആയി

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,134 ആയി. സബീലുറശാദ് ഉറുദു മദ്റസ, മരതഹള്ളി (ബംഗ്ലുരു), ഇസ്സത്തുല്‍ ഇസ്ലാം മദ്റസ കുടുപ്പംകുഴി (കാസര്‍ഗോഡ്), പി.എം.സി പബ്ലിക് സ്കൂള്‍ മദ്റസ, പുഴക്കാട്ടീരി (മലപ്പുറം), സിറാജുല്‍ ഉലൂം മദ്റസ, നായാടിപ്പാറ (പാലക്കാട്), മദ്റസ ഉമ്മു സല്‍മ ഡിണ്ടിഗല്‍, അശ്ശിഫ മക്തബ് മദ്റസ ഈസ്റ്റ് ഭാരതിപുരം, മദ്റസത്തു റാബിഅത്തുല്‍ ബസരിയ്യ നഗല്‍ നഗര്‍-ഡിണ്ടിഗല്‍, മുഹ്യദ്ദീന്‍ മദ്റസ ചെട്ടിക്കുളം - തിരുനല്‍വേലി (തമിഴ്നാട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. അസ്മി സ്കൂള്‍സിന് കീഴില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്ലേ സ്കൂള്‍ ആരംഭിക്കാന്‍ യോഗം അനുമതി നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റുമായിരുന്ന ശൈഖുല്‍ ജാമിഅഃ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെയും പി.എ മൗലവി അച്ചനമ്പലം എന്നിവരുടെയും പേരിലുള്ള പ്രാര്‍ത്ഥനക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി മാമുകോയ ഹാജി സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Recent Posts