News and Events

img
  2024-08-02

സാന്ത്വനമായി സമസ്ത നേതാക്കള്‍

മേപ്പാടി: മുണ്ടൈക്കയിലും ചൂരല്‍മലയിലും ഉരുളെടുത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പരുക്കേറ്റവരെ സാന്ത്വനിപ്പിക്കാനുമായി സമസ നേതാക്കളെത്തി. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11.40 നാണ് നേതാക്കള്‍ മേപ്പാടിയിലെത്തിയത്. മേപ്പാടി ടൗണ്‍ ജുമാമസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനുശേഷം അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി. തഹ്ലീലുകള്‍ക്കുശേഷം തങ്ങളുടെ കണ്ഠമിടറിയ പ്രാര്‍ത്ഥനക്ക് മസ്ജിദിലെത്തിയ മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞാണ് ആമീന്‍ ചൊല്ലിയത്.മസ്ജിദില്‍ നിന്ന് സംഘം മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ദുരിതക്കയത്തില്‍ നിന്ന് കരകയറിയ നിങ്ങള്‍ക്കൊപ്പം സമസ്തയുണ്ടെന്നു പറഞ്ഞ ജിഫ്രി തങ്ങള്‍, നിങ്ങളുടെ വേദനകള്‍ക്ക് ഒന്നും പകരമാകില്ലെന്നും പറഞ്ഞു. മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പയിനിലും നേതാക്കളെത്തി. ഇവിടെ ദൂരിഭാഗം ആളുകളെയും ക്ലാസ് മുറികളിലെത്തി നേരില്‍ക്കണ്ട നേതാക്കള്‍ നിങ്ങളൊറ്റക്കല്ലെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും പറഞ്ഞാണ് മടങ്ങിയത്. വിഖായയുടെയും വൈറ്റ് ഗാര്‍ഡിന്റെയും പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ തങ്ങളെ അനുഗമിച്ച് കൂടെയുണ്ടായിരുന്നു.

Recent Posts