ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ
'ആ പണ്ഡിത ശോഭയും മാഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പട്ടിക്കാട് ജാമിഅഃ നൂരിയ്യ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗവാർത്ത ഉള്ളുലക്കുന്നതാണ്. അനേക കാലം ബന്ധമുണ്ടായിരുന്നൊരാൾ, ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത്.
ഇസ്ലാമിൻ്റെ ധാർമിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയത്. ഉമ്മുൽ മദാരിസിന്റെ അവസാനം കഴിഞ്ഞുപോയ വാർഷിക സമ്മേളനത്തിലും അദ്ദേഹം അവശതകൾ വകവെക്കാതെ വേദിയിലെത്തി. പാണക്കാട് കുടുംബത്തെ എന്നും ഹൃദയത്തോട് ചേർത്തുവെച്ച മഹാനായിരുന്നു ആലിക്കുട്ടി ഉസ്താദ്. പുഞ്ചിരിയും സംയമനവും നിറഞ്ഞസ്നേഹവുമല്ലാതെ ആ മുഖത്ത് മറ്റൊന്നും നിഴലിച്ച് കണ്ടിട്ടില്ല.
മഹാനവർകളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ. സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.