ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 11,103 ആയി
ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,103 ആയി.
സിറാജുല്‍ ഹുദാ മദ്റസ, പഴഞ്ചേരി പൊയില്‍, പുത്തൂര്‍ (കോഴിക്കോട്), ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ, പെടയന്താള്‍, ചോക്കാട് (മലപ്പുറം), അല്‍മദ്റസത്തുല്‍ ഖാദിരിയ്യ ബ്രാഞ്ച് മദ്റസ, അകലാട് (തൃശൂര്‍), ഹിദായത്തുല്‍ ഇസ്ലാം സെന്‍ട്രല്‍ മദ്റസ പുറയാര്‍, ഹിമായത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ ദേശം, മദ്റസത്തുല്‍ അറബിയ്യ ബ്രാഞ്ച് മദ്റസ ഗാന്ധിപുരം, ഹയാത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സിലബസ് പരിഷ്കണത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം മുതല്‍ പരിഷ്കരിച്ച അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളും ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്ക് പ്രത്യേകം തയ്യാറാക്കിയഉപപാഠപുസ്തകങ്ങളും യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു. മദ്റസ പ്രവേശനോത്സവം വജയിപ്പിക്കാനും പുതിയ അദ്ധ്യയന വര്‍ഷം കൂടുതല്‍ കാര്യക്ഷമമാക്കാനും യോഗം അഭ്യര്‍ത്ഥിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 9-നും പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി അധ്യാപക പരിശീലനം നടക്കുന്നതിനാല്‍ ഏപ്രില്‍ 11 മുതല്‍ 16 കൂടിയ ദിവസങ്ങളിലും മദ്റസകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളും വിദ്യാഭ്യാസ വിദഗ്ദരും പങ്കെടുത്ത് കൊണ്ടുള്ള ശില്പശാല സംഘടിപ്പിക്കാനും ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ഓഫീസ് സ്റ്റാഫുകളുടെയും സംഗമം ഏപ്രില്‍ 25-ന് കോഴിക്കോട് നടത്താനും നിശ്ചയിച്ചു.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.