സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ശില്പശാല നടത്തി
തിരൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ദ്വദിന ശില്പശാല നടത്തി. കൂട്ടായി പടിഞ്ഞാറക്കര സീസോണ്‍ റസിഡന്‍സിയില്‍ നടന്ന ശില്പശാല സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പറും എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനുമായ പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട് മുഖ്യപ്രഭാഷണം നടത്തി.
'പാഠപുസ്തക പരിഷ്കരണം ഒരു വിശകലനം' സെഷന് കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, വൈ.പി അബൂബക്കര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്കി. അഞ്ച് മുതല്‍ എട്ട് വരെ പരിഷ്കരിച്ച മദ്റസ പാഠ പുസ്തകങ്ങള്‍ സംബന്ധിച്ചുള്ള ഓറിയന്റേഷന്‍ യൂനുസ് ഫൈസി വെട്ടുപാറ, അബ്ദുല്‍ ഹക്കീം ഫൈസി തോട്ടറ, മുസ്തഫ ഹുദവി കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്കി. പുതിയ അധ്യയന വര്‍ഷത്തെ കര്‍മ്മ പദ്ധതിക്ക് രൂപം നല്കി. ജനറല്‍ സെക്രട്ടറി കെ. എഛ് കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്നന്ദിയും പറഞ്ഞു.