സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് നേടിയവര്‍ക്ക് 79,10,100/- രൂപയുടെ ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനവും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2026 ജനുവരിയില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിച്ച ഉസ്താദുമാര്‍ക്കും 67,88,500രൂപയുടെ കാഷ് അവാര്‍ഡ് നല്കി. ടോപ് പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്.
ക്യാഷ് അവാര്‍ഡിന് പുറമെ ആറ് മാസത്തേക്ക് അഞ്ചാം ക്ലാസിലെ 4,256 വിദ്യാര്‍ത്ഥികള്‍ക്ക് കുരുന്നുകള്‍ മാസികയും, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 5,015 വിദ്യാര്‍ത്ഥികള്‍ക്ക് സുന്നി അഫ്കാര്‍ ദ്വൈവാരികയും സൗജന്യമായി മദ്റസയുടെ വിലാസത്തില്‍ അയക്കും. ക്യാഷ് അവാര്‍ഡും, പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെ ആകെ 79,10,100രൂപയാണ് ടോപ് പ്ലസ് ലഭിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നല്‍കുന്നത്.
ജൂണ്‍ 10 വരെ മദ്റസ മുഖാിന്തിരം അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സ്കൂള്‍ സിലബസ് പ്രകാരമുള്ള മദ്റസകളില്‍ നിന്നും അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 15ആണ്. പ്രസിദ്ധീകരണങ്ങള്‍ അതത് മദ്റസകളുടെ വിലാസത്തിലാണ് അയക്കുന്നത്.