സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു
ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനുവരി 24, 25 തിയ്യതികളില്‍ നടത്തിയ ജനറല്‍ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് ഏപ്രില്‍ 5ന് ഡിവിഷന് കേന്ദ്രങ്ങളില്‍ നടത്തിയ നടത്തിയ 'സേ' പരീക്ഷയുടെയും, ഉത്തരപേപ്പര്‍ പുനഃപരിശോധനയുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സേ പരീക്ഷാ വിജയം 96.45 ശതമാനം
പരീക്ഷാ ഫലം https://result.samastha.info/ എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്മാന് അറിയിച്ചു.