കോഴിക്കോട് :കടമത്ത് ദ്വീപ് ഡയാലിസിസ് സെന്ററിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വക ഡയാലിസിസ് മെഷീൻ കൈമാറി. ദ്വീപ് സമൂഹത്തിലെ നിർദ്ദനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുന്നതിന് സമസ്ത കൈത്താങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡയാലിസിസ് മെഷീൻ അനുവദിക്കണമെന്ന കടമത്ത് ഡയാലിസിസ് സെന്ററിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മെഷീൻ വാങ്ങിച്ചു നൽകിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാർ, ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോർഡ് സി.ഇ.ഒ യും കടമത്ത് കൃഫ ചാരിറ്റബിൾ സോസൈറ്റി ചെയർമാനുമായ ടി.കെ.റഫീഖിന് മെഷീൻ കൈമാറി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.മൂസക്കുട്ടി ഹസ്റത്ത്, ബോർഡ് നേതാക്കളായ കെ.ഉമർ ഫൈസി മുക്കം, കെ.ടി.ഹംസ മുസ്ലിയാർ, എ.വി.അബ്ദുറഹ്മാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഡോ. ബഹാ ഉദ്ധീൻ മുഹമ്മദ് നദ്വി കൂരിയാട്, ബി.കെ.അബ്ദുൽ ഖാദർ അൽ ഖാസിമി ബംമ്പ്രാണ, ഡോ.എൻ.എ.എം.അബ്ദുൽഖാദർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മയിൽ കുഞ്ഞു ഹാജി മാന്നാർ, എസ്.സഈദ് മുസ്ലിയാർ വിഴിഞ്ഞം, എം.അബ്ദുറഹ്മാൻ മുസ്ലിയാർ കൊടക്, ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ, ലക്ഷദ്വീപ് നേതാക്കളായ പി.അബ്ദുൽ ഹക്കീം, കെ.എം.സീതിക്കോയ, നാസിഹ് മുസ്ലിയാർ, ഹാഫിസ് ബുർഹാനുദ്ധീൻ അർഷദി, തംസുദ്ധീൻ യമാനി, സമസ്ത ബുക്ക് ഡിപ്പോ മാനേജർ സി.പി.ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.