സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് - എം.ടി. അബ്ദുല്ല മുസ്ലിയാര് (പ്രസിഡന്റ്)
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ഭാരവാഹികളായി എം.ടി അബ്ദുല്ല മുസ്ലിയാര് (പ്രസിഡന്റ്), കെ. എഛ് കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), കെ.ഇ. മുഹമ്മദ് മുസ്ലിയാർ (ട്രഷറര്‍), സി.പി അബ്ദുല്ല മുസ്ലിയാര്, കെ ഹംസ മുസ്ലിയാര് അമ്പലക്കടവ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്‍, ബാദുശാ അൻവരി ദേശമംഗലം (സെക്രട്ടറിമാര്‍), അലി ഹുസൈൻ ശൗകത്ത് ബാഖവി ചേലേമ്പ്ര (ക്ഷേമനിധി ബോര്‍ഡ് ചെയര്മാന്), ഫള്ലുറഹ്മാന് ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ്, ടി.പി മജീദ് ഫൈസി പാലക്കോട് (കണ്‍വീനര്‍മാര്‍) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ടി.പി. അബൂബക്കർ മുസ്ലിയാർ പാലക്കോട്, കെ. കെ ഹസൻ ഫൈസി നാട്ടുകല്ല്എന്നിവര്ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്കി.
തിരൂര്‍ കൂട്ടായി പടിഞ്ഞാറക്കര സീസോണ്‍ റസിഡന്‍സിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷനായി. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, കെ.പി അബ്ദുറഹിമാന് മുസ്ലിയാര്, സി.പി അബ്ദുല്ല മുസ്ലിയാര് വൈ.പി അബൂബക്കര്‍ മൗലവി, യൂനുസ് ഫൈസി വെട്ടുപാറ, അബ്ദുല്‍ ഹക്കീം ഫൈസി തോട്ടറ, മുസ്തഫ ഹുദവി കൊടുവള്ളി ജനറല്‍ സെക്രട്ടറി കെ. എഛ് കോട്ടപ്പുഴ സ്വാഗതവും സെക്രട്ടറി വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.