എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,111 ആയി
കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി പുതുതായി എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,111 ആയി.
സൈത്തൂണ് സെക്കണ്ടറി മദ്റസ എടച്ചേരി, മമ്പഉല്‍ ഹുദാ മദ്റസ പൊയില്‍ താഴം, പെരുമണ്ണ (കോഴിക്കോട്), തര്ബിയത്തുസ്വിബിയാന് മദ്റസ അച്ചൂര് നോര്‍ത്ത് (വയനാട്), നൂറുല്‍ ഹുദാ മദ്റസ ഒടുവില്കുണ്ട്, പെരിന്തല്‍മണ്ണ, സിറാജുല്‍ ഹുദാ മദ്റസ കൂരിക്കുണ്ട്, കരിങ്കല്ലത്താണി (മലപ്പുറം), അല്‍ നൂര്‍ മദ്റസ മാള പള്ളിപ്പുറം (തൃശൂര്‍), ദാറുസ്സലാം മദ്റസ തോട്ടുമുക്കം (എറണാകുളം), അല്മദ്റസത്തുസ്വബാഹ്, ചെമ്പാല (നീലഗിരി) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ബോര്‍ഡിന്റെ കീഴില്‍ വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി ഷീ കാമ്പസില്‍ നിര്‍മിച്ച കെട്ടിടത്തിന് കോട്ടുമല അബൂബക്കര്‍ മുസ്ലിയാര് സ്മാരക അക്കാദമിക് ബ്ലോക്ക് എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.
വഖ്ഫ് വസ്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി മെയ് 17ന് അവസാനിക്കുന്നതിനാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എത്രയും വേഗം ഫയല്‍ ചെയ്യണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ദീര്‍ഘ കലം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സേവനം ചെയ്ത് വിരമിച്ച കെ.സി അഹ്മദ് കുട്ടി മൗലവിക്ക് ഉപഹാരം നല്കി ആദരിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ഒ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹിമാന് മുസ്ലിയാര്, പി മാമുകോയ ഹാജി സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.