പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണ സമ്മേളനവും ദുആ മജ്ലിസും ജൂലൈ 30 ന് കോഴിക്കോട്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണ സമ്മേളനവും ദുആ മജ്ലിസും ജൂലൈ 30 ന് (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത കാര്യാലയ അങ്കണത്തിൽ വെച്ച് നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികള്‍, കേന്ദ്ര മുശാവറ അംഗങ്ങൾ, പോഷക സംഘടന നേതാക്കൾ, പൗരപ്രമുഖർ സംബന്ധിക്കും.